Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഭക്ഷ്യവസ്തുക്കളുടെ ചരക്കുനീക്കം ഇനി വേഗത്തിലാകും; ഹമദ് തുറമുഖത്ത് ഭക്ഷ്യസുരക്ഷാ ലാബ് തുറന്നു

March 18, 2021

March 18, 2021

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് ഭക്ഷ്യസുരക്ഷാ ലാബ് തുറന്നു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി, ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതി എന്നിവരാണ് ലാബ് ഉദ്ഘാടനം ചെയ്തത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറീസുമായി അഫിലിയേറ്റ് ചെയ്ത ലാബാണ് ഹമദ് തുറമുഖത്ത് തുറന്നത്. 

ഉദ്ഘാടന ചടങ്ങിന് ശേഷം മന്ത്രിമാര്‍ ലാബ് സന്ദര്‍ശിക്കുകയും ലാബിലെ സജ്ജീകരണങ്ങളെ കുറിച്ച് ചുമതലയുള്ള ഉദ്യോഗസ്ഥരോട് ചോദിച്ചറിയുകയും ചെയ്തു. 

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റ് സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ മന്ത്രാലയത്തിന് താല്‍പ്പര്യമുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര അംഗീകാരമുള്ള ഏറ്റവും പുതിയ പരിശോധനാ രീതികളാണ് ലാബില്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

പ്രധാന തുറമുഖങ്ങളില്‍ ലാബുകള്‍ തുറക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ ക്ലിയറന്‍സ് നടപടിക്രമങ്ങള്‍ സുഗമമാക്കും. ഔദ്യോഗികമായ ഉദ്ഘാടനത്തിന് മുമ്പ് തന്നെ ലാബ് അന്താരാഷ്ട്ര അംഗീകാരം (ഐ.എസ്.ഒ 17025) നേടിയതായും മന്ത്രി പറഞ്ഞു. 

ലാബില്‍ പത്ത് പരിശോധനാ കേന്ദ്രങ്ങളാണ് ഉള്ളത്. കൂടാതെ രാസവസ്തുക്കളുടെ സ്‌റ്റോറും ഉണ്ട്. ഭക്ഷ്യവസ്തുക്കളുടെ പരിശോധന ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാബ് തുറന്നത്. ഭക്ഷ്യ പാക്കേജുകള്‍ പെട്ടെന്ന് തന്നെ തുറമുഖത്ത് നിന്നും പുറത്തെത്തിക്കാനും തുറമുഖത്തിന്റെ സംഭരണ ഭാരം കുറയ്ക്കാനും ലാബ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഭക്ഷ്യസുരക്ഷാ ലാബിന്റെ ഉദ്ഘാടനം ഹമദ് തുറമുഖത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണെന്ന് ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി പറഞ്ഞു. വ്യാപാരികളുടെയും ഇറക്കുമതിക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി ഖത്തറിലെ ഇറക്കുമതി കമ്പനികളുടെ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ ലാബ് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News