Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലോകകപ്പ് ചിഹ്നങ്ങൾ ദുരുപയോഗം ചെയ്തതിന് ഖത്തറിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

May 10, 2022

May 10, 2022

ദോഹ : ഫിഫയുടെ മുൻകൂർ അനുമതിയില്ലാതെ 2022 ഫിഫ ലോകകപ്പ് ഔദ്യോഗിക ലോഗോ പതിച്ച വസ്ത്രങ്ങളും തൊപ്പികളും വില്പന നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി  ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക വിഭാഗം അറിയിച്ചു.ലോകകപ്പ് ചിഹ്നങ്ങൾ പതിച്ച ടീ ഷർട്ടുകളും തൊപ്പികളും ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ ചിത്രങ്ങൾ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചു.

വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷമാണ്  പ്രതിയെ അറസ്റ്റ് ചെയ്യുകയും ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ അടങ്ങിയ വസ്ത്രങ്ങൾ പിടിച്ചെടുത്തതെന്നും  മന്ത്രാലയം അറിയിച്ചു.ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.തുടര്നടപടികൾക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി.

ലോകകപ്പ് ചിനങ്ങളും പ്രതീകങ്ങളും മുൻ‌കൂർ അനുമതിയില്ലാതെ ഉപയോഗിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News