Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
'ഷോപ് ഖത്തർ'വ്യാപാരമേളക്ക് ഇന്ന് തുടക്കം

September 10, 2021

September 10, 2021

ദോഹ : ഖത്തറിലെ ഏറ്റവും വലിയ വാണിജ്യമേളകളിൽ ഒന്നായ 'ഷോപ്പ് ഖത്തറി'ന്റെ അഞ്ചാം പതിപ്പ് ഇന്ന് ആരംഭിക്കും. ഒക്ടോബർ 10 വരെ നീണ്ട് നിൽക്കുന്ന വിപുലമായ മേളയിൽ ഫാഷൻ ഡിസൈനിങ് വർക്ക് ഷോപ്പുകൾ, ഫാഷൻ പരേഡുകൾ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.

പതിനഞ്ചോളം വൻകിട ചെറുകിട കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ എച്ച് ഐ എ, മിഷൈരിബ് ഡൗൺടൗൺ ദോഹ, ദി പേൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ  അണിനിരക്കുന്നുണ്ട്. അറുപതോളം പ്രമുഖ ഹോട്ടലുകളിലും മേളയുടെ സാന്നിധ്യമുണ്ടാവും. ഓരോ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പുകളിലൂടെ നാല് മില്യൺ റിയാലോളം വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഉത്പന്നങ്ങൾക്ക് 90 ശതമാനത്തോളം വിലക്കുറവും മേള വാഗ്ദാനം ചെയ്യുന്നുണ്ട്. 200 റിയാലിനെങ്കിലും സാധനങ്ങൾ വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം. ഹയാത്ത് പ്ലാസ മാളിൽ സെപ്റ്റംബർ 17 ന് നടക്കുന്ന ആദ്യ ഭാഗ്യപരീക്ഷണത്തിലെ വിജയികളെ രണ്ട് കാറും, പത്തോളം ക്യാഷ് പ്രൈസുകളും, മുപ്പതോളം മറ്റ് സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നത്. വിപണനമേളയ്‌ക്കൊപ്പം പ്രശസ്ത അമേരിക്കൻ ഡിസൈനർമാർ നടത്തുന്ന ഫാഷൻ ഷോകളും, പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും നടക്കുമെന്നും സംഘാടകർ വ്യക്തമാക്കി.


Latest Related News