Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലോകകപ്പിലെ മോശം പെരുമാറ്റം,അർജന്റീനൻ താരങ്ങൾക്കെതിരെ ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചു

January 14, 2023

January 14, 2023

ന്യൂസ്‌റൂം ബ്യുറോ 

സൂറിച്ച്‌: ലോകകപ്പ് കിരീടം നേടിയതിന് ശേഷമുള്ള ആഘോഷങ്ങളില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ നടത്തിയ മോശം പെരുമാറ്റങ്ങള്‍ക്കെതിരേ ഫിഫ അച്ചടക്ക സമിതി നടപടിയാരംഭിച്ചു.

ഫിഫയുടെ അച്ചടക്ക സമിതിയാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ആഘോഷങ്ങള്‍ക്കിടെ താരങ്ങളും ഒഫീഷ്യലുകളും മോശമായി പെരുമാറിയത് ഫിഫയുടെ അച്ചടക്ക ലംഘനമാണെന്ന് ഫിഫ വ്യക്തമാക്കി. ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്കിടെ വിവാദമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു.

ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം നേടിയ ശേഷം അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സ് പുരസ്‌കാരം കൈയിലേന്തി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ കളിയാക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു. തുടര്‍ന്ന് അര്‍ജന്റീനയിലെ ആഘോഷങ്ങള്‍ക്കിടെ എംബാപ്പെയുടെ മുഖമുള്ള ഒരു പാവയെ കൈയിലേന്തി എമിലിയാനോ കളിയാക്കിയിരുന്നു. ടീമിലെ മറ്റ് താരങ്ങളും ഇതിനെ പിന്തുണയ്ക്കുന്ന തരത്തില്‍ ആഘോഷിച്ചിരുന്നു. സംഭവത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരേ പരാതി നല്‍കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News