Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വ്യാജ വിസകൾ നിർമിച്ച് വില്പന, ഖത്തറിൽ പ്രവാസി അറസ്റ്റിൽ

March 15, 2022

March 15, 2022

ദോഹ : വ്യാജ കമ്പനികളുടെ മേൽവിലാസം ഉപയോഗിച്ച് വിസകൾ വില്പന നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തതായി ഖത്തർ  ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഏഷ്യയിൽ നിന്നുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ഒരു ലാപ്ടോപ്പും 13 എ.ടി.എം കാർഡുകളും നാല് ഐഡന്റിറ്റി കാർഡുകളും കണ്ടെടുത്തു. 

അറസ്റ്റിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഇയാളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. വിസയുമായി ബന്ധപ്പെട്ട രേഖകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറിൽ അനധികൃതമായി വിസ കച്ചവടം നടത്തിയാൽ മൂന്ന് വർഷം വരെ തടവും അൻപതിനായിരം റിയാൽ പിഴയും ലഭിക്കും. തെറ്റ് വീണ്ടുമാവർത്തിച്ചാൽ ഒരു ലക്ഷം റിയാലാണ് പിഴ.


Latest Related News