Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ അല്‍ മീറ പർച്ചേസിംഗ് വിഭാഗം മേധാവിയായ വിശാഖപട്ടണം സ്വദേശിയുടെ ഇന്ത്യയിലെ ആസ്തികൾ മരവിപ്പിച്ചു 

June 19, 2021

June 19, 2021

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശ്രുംഖലയായ അൽ മീറ കൺസ്യുമർ ഗുഡ്‌സ് കമ്പനിയിലെ പർച്ചേസിംഗ് വിഭാഗം മേധാവിയുടെ ഇന്ത്യയിലെ സ്വത്തുക്കൾ മരവിപ്പിച്ചു.സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ്  സുബ്രഹ്‌മണ്യ ശ്രീനിവാസ് പിന്നിറ്റിയുടെ ഇന്ത്യയിലെ 88 ലക്ഷം രൂപ വരുന്ന ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു. 

ശ്രീനിവാസ് പിന്നിറ്റി ഖത്തർ നാഷണൽ ബാങ്കിലെ തന്റെ അക്കൗണ്ടിൽ നിന്നും ഇന്ത്യയിലെ ആക്സിസ് ബാങ്ക്,എച്.ഡി.എഫ്.സി ബാങ്കുകളിലേക്ക് സംശയാസ്പദമായി വൻ തുക കൈമാറ്റം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിൽ 45 ലക്ഷം രൂപ തന്റെയും ഭാര്യയുടെയും പേരിൽ വിവിധ മ്യുച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചതായും ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്.നിരവധി ഭൂസ്വത്തുക്കളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.

വിശാഖപട്ടണത്തിനടുത്തുള്ള സീതമ്മധരയിലെ ഇയാളുടെ വീട്ടില്‍ ജൂണ് 15 ന് റെയ്ഡ് നടത്തിയതായും ഇഡി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.. 2005 മുതല്‍ ദോഹ ആസ്ഥാനമായി 50-ലധികം ഹൈപ്പർ മാർക്കറ്റ് ശാഖകളുമായി നല്ല നിലയിൽ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അല്‍ മീറ.


Latest Related News