Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മെട്രോമാൻ ഇ ശ്രീധരൻ ബി.ജെ.പിയിൽ ചേരുന്നു 

February 18, 2021

February 18, 2021

കോഴിക്കോട്: 'മെട്രോമാന്‍' ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പാർട്ടി നടത്തുന്ന പ്രചാരണ പരിപാടിയായ വിജയയാത്രയില്‍ ഔപചാരികമായി അദ്ദേഹം ബിജെപിയില്‍ ചേരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ ശ്രീധരനെ എതിര്‍ക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവര്‍ ബിജെപിയില്‍ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കമിഷന്‍ അടിച്ചുമാറ്റുന്നവരാണ് ഇരുമുന്നണികളും. ഇ ശ്രീധരന്‍ അതിന് എതിരായിരുന്നു. അതോടെയാണ് ഉമ്മന്‍ ചാണ്ടിയും പിണറായിയും അദ്ദേഹത്തെ ദ്രോഹിച്ചത്. വരും ദിവസങ്ങളില്‍ പ്രഗല്‍ഭരായ പലരും ബിജെപിയിലേക്ക് വരുകയും എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുകയും ചെയ്യും. ശോഭാ സുരേന്ദ്രന്‍ മത്സരിക്കില്ലെന്നു പറഞ്ഞതിനെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചുള്ള എ വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News