Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദോഹ പുസ്തകമേള ജനുവരി 13 ന് തുടങ്ങും

January 09, 2022

January 09, 2022

ദോഹ : ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ 31ആം പതിപ്പ് ജനുവരി 13 മുതൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. 37 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. സാംസ്‌കാരിക മന്ത്രാലയം അണിയിച്ചൊരുക്കുന്ന മേളയുടെ ഈ വർഷത്തെ മുദ്രാവാക്യം 'അറിവ് വെളിച്ചമാണ്' എന്നതാണ്. ജനുവരി 22 വരെ മേള നീണ്ടുനിൽക്കും. 

രാവിലെ ഒൻപത് മണി മുതൽ രാത്രി പത്ത് മണി വരെയാണ് സന്ദർശകരെ അനുവദിക്കുക. വെള്ളിയാഴ്ച്ചകളിൽ ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രി പത്ത് മണിവരെയാണ് സമയം. 430 പ്രസാധകരാണ് മേളയ്ക്ക് രജിസ്റ്റർ ചെയ്തതെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന പുസ്തകമേളയ്ക്കാണ് ദോഹ തയ്യാറെടുക്കുന്നതെന്ന് മേളയുടെ ഡയറക്ടർ ജാസിം അൽബുനൈൻ അവകാശപ്പെട്ടു. പരമാവധി ശേഷിയുടെ 30 ശതമാനം ആളുകൾക്കായിരിക്കും മേള നടക്കുന്ന ഇടത്ത് പ്രവേശനം ലഭിക്കുക. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുകയും, വാക്സിനേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും സംഘാടകർ വ്യക്തമാക്കി.


Latest Related News