Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി അഫിലിയേഷൻ

April 13, 2022

April 13, 2022

ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി അഫിലിയേഷൻ ലഭിച്ചു. 
പത്താം ക്ലാസ് വരെയാണ് സി.ബി.എസ്.സി അംഗീകാരം നൽകിയത്. 2019 ൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ, സി.ബി.എസ്.സി കരിക്കുലത്തിൽ കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചക്കും, മികച്ച വിദ്യാഭ്യാസ നിലവാരത്തിനും ഊന്നൽ നൽകി,  കുറഞ്ഞകാലയളവിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിലവിൽ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ 900 ൽ അധികം കുട്ടികളാണ് ഗലീലിയോ ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്നത്.


Latest Related News