Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യാത്രാ മാനദണ്ഡങ്ങളിലെ ഭേദഗതി: ഡിസ്‌കവര്‍ ഖത്തര്‍ ഹോട്ടൽ ബുക്കിങ് തുടങ്ങി

July 31, 2021

July 31, 2021

ദോഹ: ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ ഇന്ത്യ,ബംഗ്‌ളാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്താന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടു ദിവസത്തേക്കുള്ള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിംഗ ആരംഭിച്ചു.https://www.discoverqatar.qa/welcome-home/ എന്ന ലിങ്ക് വഴിയാണ് ഹോട്ടൽ ബുക്ക് ചെയ്യേണ്ടത്. മേൽപറഞ്ഞ  രാജ്യങ്ങളില്‍ നിന്നുള്ള റെസിഡന്റ് വിസക്കാരില്‍ ഖത്തറില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഖത്തറിലായിരിക്കെ കോവിഡ് വന്നു മാറിയവര്‍ക്കുമാണ് 2 ദിവസത്തെ  ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്.

9 മാസത്തിനുള്ളില്‍ രോഗം വന്നു മാറിയവര്‍ക്കാണ് ഖത്തറില്‍ വിവിധ ഇളവുകള്‍ നല്‍കി വരാറുള്ളത്. രണ്ട് ദിവസ ക്വാറന്റീന് ശേഷമുള്ള ആര്‍ട്ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ലഭിക്കുകയാണെങ്കില്‍ ഇവര്‍ക്ക് സാധാരണനിലയിലേക്ക് മടങ്ങാം.
അതേ സമയം, ഈ രാജ്യങ്ങളില്‍ നിന്നുള്ള റെസിഡന്റ് വിസക്കാരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കുള്ള 10 ദിവസ ക്വാറന്റീനില്‍, ഖത്തറിന് പുറത്ത് നിന്ന് വാക്‌സീന്‍ സ്വീകരിച്ചവരേയും വാക്‌സീന്‍ സ്വീകരിച്ച എല്ലാ തരം (ഫാമിലി, ടൂറിസ്റ്റ്, ബിസിനസ്സ്) സന്ദർശക വിസക്കാരെയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കും ഡിസ്‌കവര്‍ ഖത്തര്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്.ഓഗസ്റ്റ് 2 ഉച്ചയ്ക്ക് 12 മുതലുള്ള യാത്രക്കാര്‍ക്കാണ് ട്രാവല്‍ നയത്തിലെ പുതിയ ഭേദഗതി ബാധകമാവുക.  

ഖത്തറിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യാത്രാ നയങ്ങളിൽ ഭേദഗതി വരുത്തിയതെന്നാണ് സൂചന.കഴിഞ്ഞ ദിവസം 172 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 


Latest Related News