Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ അറസ്റ്റിലായ കെനിയൻ സ്വദേശി വിദേശ ഏജന്റിനായി ചാരപ്രവർത്തനം നടത്തിയതായി കമ്യൂണിക്കേഷൻ ഓഫീസ് 

May 30, 2021

May 30, 2021

ദോഹ : ഈ മാസം ആദ്യം ഖത്തറിൽ തടവിലാക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവർത്തകനുമായ മാൽകം ബിദാലി ഖത്തറിനെതിരെ ചാരപ്രവർത്തനം നടത്തിയതായി കണ്ടെത്തിയെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് (ജിസിഒ) ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ഒരു വിദേശ ഏജന്റിനായി ജോലി ചെയ്തുവെന്നും ഇതിനുള്ള പ്രതിഫലമായി തുക കൈപ്പറ്റിയെന്നുമാണ് കണ്ടെത്തൽ.ഖത്തറിന് അപഖ്യാതിയുണ്ടാവുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ കൈമാറിയതിനും അനധികൃതമായി പണം കൈപ്പറ്റിയതിനുമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഖത്തറിലെ ഒരു സ്വകാര്യകമ്പനിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കെനിയൻ സ്വദേശിയായ  ബിദാലിയെ മെയ് അഞ്ചിനാണ് അറസ്റ്റ് ചെയ്തത്.ഇയാളെ പിന്നീട് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മാൽകം ബിദാലിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു.


Latest Related News