Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ഏതൊക്കെ സ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കണം, വിശദമായി അറിയാം

December 09, 2021

December 09, 2021

ദോഹ : കോവിഡിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഏതൊക്കെ ഇടങ്ങളിൽ ആണ് ഇപ്പോഴും മാസ്ക് നിർബന്ധം എന്ന കാര്യത്തിൽ പലർക്കും അവ്യക്തത നിലനിൽക്കുന്നുണ്ട്. 

പൊതുജനങ്ങൾ അടുത്തിടപഴകുന്ന ഇൻഡോർ കെട്ടിടങ്ങളിൽ ഒക്കെയും ഫേസ് മാസ്ക് നിർബന്ധമാണ്.  പള്ളികൾ, മാളുകൾ, സ്കൂളുകൾ, തൊഴിലിടങ്ങൾ, പൊതുഗതാഗതമാർഗങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിർബന്ധമായും മാസ്ക് അണിയണം. വിവാഹം, മരണാനന്തരചടങ്ങുകൾ മുതലായ പരിപാടികളിൽ പങ്കെടുക്കുന്നവരും മാസ്ക് ധരിക്കണം. അതേ സമയം, തുറസ്സായ ഇടങ്ങളിൽ നടത്തുന്ന പരിപാടികളിൽ മാസ്ക് അണിയേണ്ടതില്ല എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ആണെങ്കിലും, ജോലികളിൽ ഏർപ്പെടുന്ന വ്യക്തികൾ മറ്റുള്ളവരോട് ഇടപഴകേണ്ടി വരും എന്നതിനാൽ മാസ്ക് ധരിക്കണം. ഒമിക്രോൺ വകഭേദം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ജാഗ്രത വേണമെന്ന നിർദ്ദേശവും ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.


Latest Related News