Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ബസ്സം അൽ റാവിയുടെ പരിക്ക് ഖത്തർ ടീമിനെ ബാധിച്ചേക്കുമെന്ന് ആശങ്ക 

November 27, 2019

November 27, 2019

ദോഹ : ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇറാഖിനെതിരെ നടന്ന മത്സരത്തിൽ ഖത്തറിന്റെ പ്രമുഖ താരം ബസ്സം അൽ റാവിക്ക് ഗുരുതരമായി പരിക്കേറ്റത്  ഖത്തറിന്റെ തുടർന്നുള്ള മത്സരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സൂചന. അറേബ്യൻ ഗൾഫ് കപ്പിൽ ഇന്നലെ നടന്ന ഖത്തർ - ഇറാഖ് പ്രഥമ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. റാവിയുടെ പരിക്ക് ഗുരുതരമാണെന്നും കാലിൽ പൊട്ടുള്ളതിനാൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഖത്തർ ഫുടബോൾ അസോസിയേഷൻ ട്വീറ്റ് ചെയ്തു. 

അൽദുഹൈൽ ക്ലബ്ബിൽ നിന്നും ഖത്തർ ദേശീയ ടീമിലെത്തിയ ഈ ഇരുപത്തിയൊന്നുകാരന്റെ അസാന്നിധ്യം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് ഫുടബോൾ ആരാധകർ. മധ്യനിരയിൽ പ്രതിരോധം തീർത്തിരുന്ന റാവി കഴിഞ്ഞ ഏഷ്യാകപ്പിൽ രണ്ടു ഗോളുകൾ നേടിയിരുന്നു. ഇന്നലെ രണ്ടിനെതിരെ ഒരു ഗോളിന് ഇറാഖ് ഖത്തറിനെ തോൽപിച്ചിരുന്നു.


Latest Related News