Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ബഹ്‌റൈനെതിരായ സൗഹൃദമത്സരം, ഇന്ത്യക്ക് തോൽവി

March 24, 2022

March 24, 2022

മനാമ : ബഹ്‌റൈനെതിരായ സൗഹൃദ ഫുട്‍ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഷെയ്ഖ് അലി ബിൻ മുഹമ്മദ്‌ അൽ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയർ ഇന്ത്യയെ കീഴടക്കിയത്. 

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചുകളിച്ച ബഹ്റൈന് ഏഴാം മിനിറ്റിൽ തന്നെ പെനാൽറ്റി കിക്കിലൂടെ മുന്നിലെത്താൻ സുവർണ്ണാവസരം ലഭിച്ചെങ്കിലും, ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് പെനാൽറ്റി രക്ഷപ്പെടുത്തി. എന്നാൽ, ആദ്യപകുതിയിൽ തന്നെ ബഹ്‌റൈൻ ലീഡ് നേടി. 37 ആം മിനിറ്റിൽ മുഹമ്മദ്‌ യൂസുഫാണ് വലകുലുക്കിയത്. രണ്ടാം പകുതിയിൽ രാഹുൽ ഭേക്കെയിലൂടെ ഇന്ത്യ ഒപ്പമെത്തിയെങ്കിലും, മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മഹ്ദി ഹുമൈദാൻ നേടിയ ഗോളിലൂടെ ബഹ്‌റൈൻ വിജയമുറപ്പിച്ചു. മാർച്ച്‌ 26 ന് ബെലാറസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.


Latest Related News