Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മാധ്യമപ്രവർത്തകൻ അസ്സയിൻ കാരന്തൂർ അന്തരിച്ചു

February 18, 2022

February 18, 2022

കോഴിക്കോട് : മുതിർന്ന മാധ്യമപ്രവർത്തകനും, 'മാധ്യമം' പത്രത്തിന്റെ മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന അസ്സയിൻ കാരന്തൂർ അന്തരിച്ചു. കാരന്തൂരിലുള്ള തന്റെ വീടിന് സമീപത്ത് ഇന്ന് രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 69 വയസായിരുന്നു. 

1987 ൽ, മാധ്യമം ദിനപത്രത്തിന്റെ പ്രാരംഭകാലം മുതൽ വിവിധ യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ച അസ്സയിൻ, മൂന്ന് പതിറ്റാണ്ടുകളോളം പത്രപ്രവർത്തനരംഗത്ത് തുടർന്നു. കോഴിക്കോട്, കൊച്ചി എഡിഷനുകളിൽ ന്യൂസ് എഡിറ്ററായും, ഡെപ്യൂട്ടി എഡിറ്റർ ലീഡർ പേജ് എഡിറ്റർ, റീഡർ റിലേഷൻസ് എഡിറ്റർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2018 മെയ് 31 നാണ് ജോലിയിൽ നിന്നും വിരമിച്ചത്. പരേതനായ പാറപ്പുറത്ത് അവറാൻ കോയ ഹാജിയുടെ മകനാണ്. ഇന്ന് വൈകീട്ട് 7:30 ന് കാരന്തൂർ ജുമാ മസ്ജിദിൽ മയ്യത്ത് ഖബറടക്കും. 

ഭാര്യ : ഷരീഫ

മക്കൾ : മുഹമ്മദ്‌ തൗസീഫ്, ആയിഷ സന, ലിംത ഫാത്തിമ 

മരുമകൻ : മോനിഷ് അലി 

സഹോദരങ്ങൾ : പ്രൊഫ. പി കോയ, സിപി മുഹമ്മദ്‌ കോയ (ദുബായ്), പി ആലിക്കോയ, ഡോ. അബ്ദുൾ അസീസ് (കോയമ്പത്തൂർ), പി. ഹബീബ് (ദുബായ്)


Latest Related News