Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദോഹ വെസ്റ്റ് ബേയിൽ നാളെ മുതൽ രണ്ടു മാസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപെടുത്തുമെന്ന് അഷ്‌ഗാൽ

May 09, 2022

May 09, 2022

ദോഹ : ദോഹ വെസ്റ്റ്ബേയിലെ അൽ ഷാഗിയ സ്ട്രീറ്റിന്റെ വടക്കു ഭാഗത്തേക്കുള്ള പാത രണ്ടു മാസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ അറിയിച്ചു.മെയ് 10 ചൊവ്വാഴ്ച മുതലായിരിക്കും നിയന്ത്രണം നിലവിൽ വരിക.വെസ്റ്റ്‌ബെ നോർത്ത് വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഈ ഭാഗത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്.അതേസമയം,ഈ കാലയളവിൽ.തെക്കുഭാഗത്തേക്ക് ഗതാഗതം അനുഭവിക്കുമെന്നും അഷ്‌ഗാൽ ട്വീറ്റ് ചെയ്തു.

ബൽഹാംബർ സ്ട്രീറ്റിൽ നിന്ന് അൽ ഷാഗിയാ ഭാഗത്തേക്ക് പോകുന്നവർക്ക് സമാന്തര പാതയായ ബൽഹനീൻ സ്ട്രീറ്റ് ഉപയോഗിക്കാമെന്നും അഷ്‌ഗാൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News