Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഇറാഖ് വിദേശകാര്യമന്ത്രിയുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി

March 16, 2021

March 16, 2021

ദോഹ: ഇറാഖ് വിദേശകാര്യമന്ത്രി ഫുവാദ് മുഹമ്മദ് ഹുസൈനുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ്‌ലിസില്‍ വച്ചാണ് ഇറാഖ് വിദേശകാര്യമന്ത്രിയും പ്രതിനിധി സംഘവും അമീറിനെ കണ്ടത്. 

ഇറാഖ് പ്രസിഡന്റ് ഡോ. ബര്‍ഹാം സാലിഹിന്റെ ആശംസകള്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ അമീറിനെ അറിയിച്ചു. അമീറിന് തുടര്‍ന്നും വിജയങ്ങളും ഖത്തരി ജനതയ്ക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും അദ്ദേഹം നേര്‍ന്നു. 

ഇറാഖ് പ്രസിഡന്റിന് ആശംസകള്‍ അറിയിക്കാനായി ഇറാഖ് വിദേശകാര്യമന്ത്രി ഫുവാദ് മുഹമ്മദ് ഹുസൈനിനെ ഖത്തര്‍ അമീര്‍ ചുമതലപ്പെടുത്തി. അദ്ദേഹത്തിന് നല്ല ആരോഗ്യവും ക്ഷേമവും നേരുന്നുവെന്നും ഇറാഖി ജനതയ്ക്ക് വികസനവും വളര്‍ച്ചയും ഉണ്ടാകട്ടെയെന്നും അമീര്‍ ആശംസിച്ചു. 

കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും പ്രാദേശിക-അന്താരാഷ്ട്ര സംഭവവികാസങ്ങളും രണ്ട് നേതാക്കളും അവലോകനം ചെയ്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News