Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അമീർ കപ്പ് കലാശപ്പോരാട്ടം ഒക്ടോബർ 22 ന് അൽ തുമാമ സ്റ്റേഡിയത്തിൽ

September 06, 2021

September 06, 2021

ദോഹ : ഖത്തറിലെ ഏറ്റവും പ്രൗഢിയാർന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായ അമീർ കപ്പിന്റെ  ഫൈനൽ മത്സരം ലോകകപ്പ് വേദിയായ അൽ തുമാമയിൽ നടക്കും. ഒക്ടോബർ 22 ന് നടക്കുന്ന മത്സരത്തിൽ അൽ സദ്  എഫ്സിയും അൽ റയ്യാൻ എഫ്സിയും ഏറ്റുമുട്ടും. ടിക്കറ്റ് വില്പനയുടെ വിശാദംദംശങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

ലോകകപ്പിനായി ഖത്തർ തയ്യാറാക്കിയ പുതിയ മൈതാനങ്ങളിൽ ആറാമത്തേതാണ് അൽ തുമാമ. ഖലീഫ ഇന്റർനാഷണൽ, അൽ ജനൗബ്, എജുക്കേഷൻ സിറ്റി, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ ബൈത്ത് സ്റ്റേഡിയം എന്നിവയാണ് കാണികൾക്കായി തുറന്നുകൊടുത്ത മറ്റ് പുതിയ മൈതാനങ്ങൾ. വിഖ്യാത ഖത്തറി എഞ്ചിനീയർ ഇബ്രാഹിം എം ജെയ്ദ രൂപകൽപന ചെയ്ത അൽ തുമാമ സ്റ്റേഡിയത്തിന് നാല്പതിനായിരം കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ലോകകപ്പ് മത്സരങ്ങൾ കൂടാതെ ഇക്കൊല്ലം നടക്കുന്ന ഫിഫ അറബ് കപ്പ് ടൂർണമെന്റിനും അൽ തുമാമ വേദിയാകും.
 


Latest Related News