Breaking News
സംസ്‌കൃതി പ്രീമിയർ ലീഗ് സീസൺ 2,ഹനാൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി | കണ്ണില്ലാത്ത ക്രൂരത,ഗസയിൽ വനിതാ ഡോക്ടറുടെ ഒൻപത് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി | ഖത്തറിൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലി ഒഴിവ്,യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക | ക്യൂ ടീം ഇമാറ ഹെൽത്ത് സെന്ററുമായി സഹകരിച്ച് പ്രഥമ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു | ഖത്തറിലെ പ്രശസ്ത മാലിന്യ സംസ്കരണ കമ്പനിയിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിൽ യോഗ്യരായവർക്ക് അപേക്ഷിക്കാം | ഗാസയിൽ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നു,ഫലസ്തീൻ പത്രപ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ടു | കേരളത്തിൽ പെരുമഴ,കണ്ണൂർ,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു | ഒമാനിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലയാളി നെഴ്‌സ് മരിച്ചു | ഖിയ ചാമ്പ്യൻസ് ലീഗിൽ ഗ്രാൻഡ്മാൾ എഫ്.സിക്കും സിറ്റി എക്സ്ചേഞ്ചിനും ഐതിഹാസിക ജയം | ഖത്തറിൽ നോൺ-ഹോംകെയർ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ |
അടുത്ത തമാശ, നരേന്ദ്രമോദിയെ പുകഴ്ത്തിയ അമിത്ഷായെ പരിഹസിച്ച് അമേരിക്കൻ വനിതാ ടെന്നീസ് താരം

October 11, 2021

October 11, 2021

വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള അമിത് ഷായുടെ വാക്കുകള്‍ പരിഹസിച്ച്‌ അമേരിക്കന്‍ വനിതാ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്ലോവ. ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തെ ട്വീറ്റുകളിലൂടെ വമിര്‍ശിക്കുന്ന വ്യക്തികൂടിയാണ് മാര്‍ട്ടിന. പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതിയല്ലെന്നും രാജ്യം കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ച ജനാധിപത്യ നേതാവാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് മാര്‍ട്ടിനയുടെ പരിഹാസം.

എന്റെ അടുത്ത തമാശ എന്ന കുറിപ്പിനൊപ്പം അമ്ബരപ്പ് പ്രകടമാക്കുന്ന ഇമോജിയും കോമാളിയുടെ ഇമോജിയും ഉള്‍പ്പെടുത്തിയാണ് അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വാര്‍ത്ത മാര്‍ട്ടിന പങ്കുവെച്ചിരിക്കുന്നത്. വളരെ രൂക്ഷമായ പ്രതികരണമാണ് തീവ്രവലതുപക്ഷാനുഭാവികള്‍ മാര്‍ട്ടിനയുടെ ട്വീറ്റിന് നല്‍കുന്നത്. രാജ്യത്തിന്റെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടെന്നും ഫോളോവേഴ്‌സിനെ കൂട്ടാനുള്ള പബ്‌ളിസിറ്റി പരിപാടിയാണ് ട്വീറ്റെന്നുമാണ് മോദി അനുകൂല പ്രതികരണങ്ങളില്‍ ഏറെയും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News