Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അൽ ജസീറ ചാനലിനു നേരെ വീണ്ടും ഹാക്കിങ്ങ് ശ്രമം

June 10, 2021

June 10, 2021

ദോഹ: ഖത്തർ ആസ്ഥാനമായ പ്രമുഖ ചാനലായ അൽ ജസീറക്കെതിരേ നിരന്തര ഹാക്കിങ്ങ് ശ്രമം.എന്നാൽ തങ്ങളുടെ ജാഗ്രത കാരണം ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായി ചാനൽ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ച മുതൽ ചൊവ്വ വരെയാണ് നിരന്തര ആക്രമണമുണ്ടായത്. അൽജസീറയുടെ സേവന ദാതാക്കൾ കൃത്യമായി ഇവ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുകയായിരുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സൈബർ ആക്രമണം രൂക്ഷമായത്.

അൽജസീറയുടെ അറബിക് യൂറ്റ്യൂബ് ചാനലിൽ ഒരു പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടു മുന്നെയായിരുന്നു ശ്രമങ്ങൾ.ഹമാസും ഇസ്രാഈലും തമ്മിൽ നടന്ന രഹസ്യ കൂടിയാലോചനയുമായി ബന്ധപ്പെട്ട ഒരു വാർത്താ പരിപാടി പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് രൂക്ഷ ആക്രമണം നടന്നത്. ഗസ്സയിൽ തടവിലാക്കപ്പെട്ട ഒരു ഇസ്റാഈലി പൗരൻ്റെ ശബ്ദ സന്ദേശം അടക്കമുള്ളതായിരുന്നു ഈ പരിപാടി. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറ ചാനൽ ലോകപ്രസിദ്ധമാണ്. പലപ്പോഴും ചനലിൻ്റെ വിവിധ വിഷയങ്ങളിലെ ഇടപെടലുകൾ ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഗസ്സയിൽ ഇസ്രാഈലിൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറയുടെ തടക്കമുള്ള ഓഫിസുകൾ പ്രവൃത്തിക്കുന്ന കെട്ടിടം പൂർണമായി തകർന്നിരുന്നു.


Latest Related News