Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് ഐഷ സുല്‍ത്താന

June 26, 2021

June 26, 2021

കൊച്ചി:തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് ഐഷ സുല്‍ത്താന.  ലക്ഷദ്വീപ് പൊലീസ് എടുത്ത രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി  ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിയപ്പോഴാണ് ഐഷ ഇതു പറഞ്ഞത്.
തന്റെ കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം എല്ലാ കാര്യങ്ങളും ലക്ഷദ്വീപ് പൊലീസ് അന്വേഷിച്ചിട്ടുണ്ട്. തനിക്ക് പിറകില്‍ എന്തോ വന്‍സംഘമുണ്ടെന്നും താന്‍ ഭയങ്കര ആഡംബരജീവിതമാണ് നയിക്കുന്നതെന്നും അതിനായി ആരോ ഫണ്ടിങ് നടത്തുന്നുവെന്നുമുള്ള തരത്തിലാണ് അവര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ നടപടി ഏറെ ആത്മവിശ്വാസവും ആശ്വാസവും നല്‍കുന്നതാണെന്നും ഐഷ പറഞ്ഞു.
ഐഷ സുല്‍ത്താനയുടെ വാക്കുകള്‍
കോടതി നമ്മുടെ കൂടെ നിന്നതില്‍ സന്തോഷമുണ്ടെന്നും  അറസ്റ്റ് പ്രതീക്ഷിച്ചാണ് ലക്ഷദ്വീപിലേക്ക് പോയതെന്നും ഐഷ പറഞ്ഞു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് വിളിച്ചു വരുത്തി ഫോണ്‍ വാങ്ങിവച്ചത്. ഫോണ്‍ സീസ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ അത്യാവശ്യ നമ്പറുകള്‍ നോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. എങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ഹൈക്കോടതിയുടെ ജാമ്യഉത്തരവില്‍ ഉള്ളതിനാല്‍ ഞാന്‍ വേറെ പ്രതിഷേധത്തിന് നിന്നില്ലയെന്നും അവര്‍ പറഞ്ഞു.  

 


Latest Related News