Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കേരളത്തിലേക്ക് ഒരു ദിവസം നാല് ചാർട്ടേഡ് വിമാനങ്ങൾ പറത്തി ഖത്തർ കെ.എം.സി.സി 

June 22, 2020

June 22, 2020

ദോഹ : ഖത്തറിൽ നിന്നും മലയാളികളുടെ തിരിച്ചു പോക്കിന് തുടക്കമായ ശേഷം ഒരു ദിവസം ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ നാട്ടിലേക്കയച്ച് ഖത്തർ കെ.എം.സി.സി പ്രവാസി മലയാളികൾക്ക് തുണയായി. കെ.എം.സി.സി ഒരുക്കിയ നാല് വിമാനങ്ങളാണ് തിങ്കളാഴ്ച കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര തിരിച്ചത്.ഇതാദ്യമായാണ് ഖത്തറിൽ നിന്നും ഒരു പ്രവാസി സംഘടന ഇത്രയധികം യാത്രക്കാരെ നാട്ടിലേക്കയക്കുന്നത്.

രാവിലെ 5.30ന് കോഴിക്കോട് വിമാനം, 6.30ന് കൊച്ചി, പത്തിന് കണ്ണൂര്‍, 11.45ന് തിരുവനന്തപുരം വിമാനങ്ങളാണ് പുറപ്പെട്ടത്. 28 കുഞ്ഞുങ്ങളടക്കം ആകെ 672 യാത്രക്കാർ ഈ വിമാനങ്ങളിലേക്ക് നാട്ടിലേക്ക് മടങ്ങി.. എല്ലാവിമാനത്തിലും 168 യാത്രക്കാര്‍ വീതമാണുള്ളത്. അര്‍ഹരായ 50 പേരെ പൂര്‍ണമായും സൗജന്യമായാണ് നാട്ടിലെത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കെ.എം.സി.സിസംസ്ഥാന നേതാക്കളടക്കം വിമാനത്താവളത്തില്‍ യാത്രയയക്കാന്‍ എത്തിയിരുന്നു. നാദാപുരം മണ്ഡലം കമ്മിറ്റി യാത്രക്കാര്‍ക്ക് സുരക്ഷാകിറ്റുകള്‍ നല്‍കി.അടുത്ത ദിവസങ്ങളിലും വിവിധ പഞ്ചായത്ത് ,മണ്ഡലം,സ്റ്റേറ്റ് കമ്മറ്റികളുടെ ഒരു ഡസനോളം വിമാനങ്ങളാണ് കെ.എം.സി.സി നാട്ടിലേക്കയക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News