Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സാക്കിര്‍ നായിക്ക് ഒമാനിലെത്തി, അറസ്റ്റ് ചെയ്യുമെന്ന പ്രചാരണം വാസ്തവ വിരുദ്ധം

March 23, 2023

March 23, 2023

ന്യൂസ്‌റൂം ബ്യൂറോ
മസ്‌കത്ത്: ഇന്ത്യന്‍ മതപ്രബോധകന്‍ സാക്കിര്‍ നായിക്ക് റമദാന്‍ പ്രഭാഷണത്തിനായി ഒമാനിലെത്തി. സാക്കിര്‍ നായിക്കിന്റെ ഓമാനില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

സാക്കിര്‍ നായിക്കിനെ ഒമാനില്‍നിന്ന് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറും എന്നായിരുന്നു ചില സംഘപരിവാര്‍ മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സാക്കിര്‍ നായിക്കിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗം ഒമാന്‍ സര്‍ക്കാരിനെ സമീപിച്ചുവെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇത്തരമൊരു നീക്കവും ഒമാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ഒമാനിലെ പ്രാദേശിക അറബ് പത്രം വ്യക്തമാക്കി.

ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കി, മതവിദ്വേഷം പരത്തുന്ന പ്രസംഗങ്ങള്‍ നടത്തി, നിയമ വിരുദ്ധ രീതിയില്‍ കള്ളപ്പണം വെളുപ്പിച്ചു എന്നീ കേസുകളാണ് സാക്കിര്‍ നായിക്കിന്റെ പേരിലുള്ളത്. രാജ്യത്തിന് പുറത്ത് കഴിയുന്ന സാക്കിര്‍ നായിക്കിനെ പിടികിട്ടാപ്പുള്ളിയായാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News