Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ത്യയിലെ അതിസമ്പന്നരിൽ മലയാളികളിൽ ഒന്നാമനായി എം.എ.യുസുഫ് അലി,അംബാനിയെ മറികടന്ന് അദാനി

October 14, 2022

October 14, 2022

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിലെ ഒന്നാമനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ ഒന്നാമൻ  ഗൗതം അദാനിയാണ്. ഫോര്‍ബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ച് പതിനയ്യായിരം കോടിയാണ് അദാനിയുടെ ആസ്തി. 540 കോടി ഡോളറിൻറെ ആസ്തിയാണ് മലയാളിയായ യൂസഫലിക്കുള്ളത്.

ലുലു ഗ്രൂപ്പ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയതിന് പിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. ലുലു ഗ്രൂപ്പ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ എംഎ യൂസഫലിയുടെ ആസ്തിയിൽ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 405 കോടി ഡോളറുമായി മുത്തൂറ്റ് കുടുംബവും 360 കോടി ഡോളറിൻറെ സമ്പത്തുമായി ബൈജു രവീന്ദ്രനും അതിസമ്പന്നരായ മലയാളികളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 310 കോടി ഡോളറാണ് മലയാളികളിൽ നാലാം സ്ഥാനത്തുള്ള ജോയ് ആലുക്കാസിൻറെ ആസ്തി.. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ നൂറു കോടീശ്വരൻമാരുടെ പട്ടികയിൽ പത്ത് മലയാളികൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണ അത് അഞ്ചായി കുറഞ്ഞു.

ഫോര്‍ബസ് മാസികയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ ആസ്തി ഏകദേശം പന്ത്രണ്ട് ലക്ഷം കോടി രൂപയാണ്. ഇന്ത്യൻ കോടീശ്വരൻമാരിൽ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 8800 കോടി ഡോളറാണ്. രാധാകൃഷ്ണൻ ദാമാനി, സൈറസ് പൂനവാല, ശിവ് നാടാര്‍ എന്നിവരാണ്. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഇന്ത്യൻ കോടീശ്വരൻമാര്‍. ഇന്ത്യൻ കോടീശ്വരൻമാരുടെ പട്ടികയിൽ മുപ്പത്തിയഞ്ചാം സ്ഥാനമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലിക്കുള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News