Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫുജൈറയിൽ കടലിൽ കുളിക്കുന്നതിനിടെ മലപ്പുറം സ്വദേശി മരിച്ചു

July 26, 2023

July 26, 2023

ന്യൂസ്‌റൂം ബ്യുറോ
ഫുജൈറ : മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയില്‍ നൗഷാദ് (38) ഫുജൈറയിൽ  കടലിൽ അപകടത്തിൽ പെട്ട്  മരിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ദിബ്ബയിൽ കടലിൽ  കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് തല കല്ലിലിടിക്കുകയായിരുന്നു.

ഫുജൈറ അല്‍ അൻസാരി എക്‌സേഞ്ചിലെ ജീവനക്കാരനാണ്. അവധിയായതിനാല്‍ കൂട്ടുകാരോടൊത്ത് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ബീച്ച്‌ നവീകരണത്തിന് കൂട്ടിയിട്ട കല്ലുകളില്‍ തലയിടിച്ചായിരുന്നു മരണം. തിര ശക്തമായതിനാല്‍ കൂടെയുണ്ടായവര്‍ക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ആറുവര്‍ഷമായി പ്രവാസിയാണ്. ഭാര്യ: അര്‍ഷാ നൗഷാദ്, മകള്‍: ഐറാ മറിയം. പരേതനായ വാലിയില്‍ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍: നൗഫല്‍ (ഖത്തര്‍), ഷാഹിദ, വാഹിദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News