Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
റിയാദിൽ സ്‌കൂൾ അധ്യാപികയായ ആശാ ചെറിയാൻ നിര്യാതയായി

April 29, 2023

April 29, 2023

ന്യൂസ്‌റൂം ബ്യുറോ  
റിയാദ് : റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ തിരുവല്ല സ്വദേശി ആശ ചെറിയാൻ (48) നിര്യാതയായി. എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ഇന്നലെ ഉച്ചക്ക് 12ന് ആണ് മരിച്ചത്. ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച എടത്വ  കാട്ടുനിലം മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. അധ്യാപന രംഗത്ത് ദീർഘകാലമായുള്ള ആശ ചെറിയാൻ ആദ്യം നിലമ്പൂരിലെ പീവീസ് പബ്ലിക് സ്‌കൂളിൽ ജോലി ചെയ്തിരുന്നു. ശേഷം 2002 മാർച്ചിലാണ് റിയാദിലെത്തി അൽ യാസ്മിൻ സ്‌കൂളിൽ ചേരുന്നത്. 21 വർഷമായി ഇവിടെ സേവനം അനുഷ്ഠിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു. അതിനിടയിലും സ്‌കൂളിൽ തൻെറ ചുമതല വഹിക്കാൻ കൃത്യമായി എത്തിയിരുന്നു. വിദഗ്ധ ചികിത്സക്കായി അടുത്തിടെയാണ് നാട്ടിൽ പോയത്. ഈ മാസം 16 മുതൽ ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് എബിച്ചൻ കഴിഞ്ഞ 25 വർഷമായി റിയാദിലെ മിഡിൽ ഈസ്റ്റ് സ്‌പെഷ്യലൈസ്ഡ് കേബിൾസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ഏക മകൾ എവ്‌ലിൻ കൊച്ചിൻ യൂനിവേഴ്‌സിറ്റിയിൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയും. അധ്യാപികയുടെ വിയോഗത്തിൽ അൽ യാസ്മിൻ സ്‌കൂൾ മാനേജ്‌മെന്റും സഹ അധ്യാപകരും ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും അനുശോചിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News