Breaking News
ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  | യു.എ.ഇയിൽ ഓ​ൺ​പാ​സി​വ്, ഇ​ക്വി​റ്റി, മ​ഷ്​​രി​ഖ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ ഇ​ന്ന്​ തു​റ​ക്കും | പനിയും സന്ധിവേദനയും; സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | ഹജ്ജ് തീര്‍ത്ഥാടകരുടെ തിരക്ക്: മേയ് 24 മുതല്‍ ഉംറ നിർവഹിക്കാൻ അനുമതി നൽകില്ല | 'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   |
സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ

May 07, 2024

news_malayalam_death_penalty_in_saudi

May 07, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിൽ മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് പ്രതിക്ക് സൗദി പൗരൻ മാപ്പ് നല്‍കി. ഹഫാര്‍ അല്‍ ബത്തീന്‍ ഗവര്‍ണറേറ്റിലാണ് സംഭവം. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ അല്‍ ഹുമൈദി അല്‍ ഹര്‍ബി അവിടെവെച്ച് കുറ്റവാളിക്ക് മാപ്പ് നല്‍കുകയായിരുന്നു. ദയാധനമായി പ്രതി വലിയ സംഖ്യ ഓഫര്‍ ചെയ്തിട്ടും, ദയയ്ക്കായുള്ള നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും അദ്ദേഹം ആദ്യം പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവസാന മണിക്കൂറില്‍ അല്‍ ഹര്‍ബിക്ക് മനം മാറ്റമുണ്ടാവുകയായിരുന്നു. തന്റെ തീരുമാനത്തിന് ദൈവിക പ്രചോദനം കാരണമായതായി അല്‍ ഹര്‍ബി പറഞ്ഞു. നേരത്തെ അനുരഞ്ജന ശ്രമങ്ങള്‍ നിരസിച്ചിട്ടും അവസാന നിമിഷത്തില്‍ പ്രതിക്ക് മാപ്പ് നല്‍കാന്‍ താന്‍ അതിനാല്‍ പ്രേരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉദാര നിലപാട് സ്വീകരിച്ച അല്‍ ഹര്‍ബിക്ക് വലിയ പ്രശംസയാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും ശാശ്വത മൂല്യങ്ങളുടെയും സാക്ഷ്യമായാണ് അല്‍ ഹര്‍ബിയുടെ നിലപാടിനെ ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ വിലയിരുത്തുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News