Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഫിഫാ ലോകകപ്പ് ട്രോഫിക്ക് ദുബായിൽ വൻ സ്വീകരണം

May 12, 2022

May 12, 2022

PHOTO : Khaleej Times 

ദുബായ് : ദുബായിൽ ഇന്ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങോടെ ഖത്തർ ലോകകപ്പ് ട്രോഫിയുടെ യു.എ.ഇ പര്യടനത്തിന് തുടക്കമായി.ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന ഉൽഘാടന ചടങ്ങിൽ ലോകകപ്പ് ആവേശത്തിന് പന്തുരുളാൻ 193 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ലോകകപ്പ് ട്രോഫി ദുബായിൽ എത്തിയത്.ദുബായിലെ കൊക്കകോള അരീനയിൽ നടന്ന ചടങ്ങിൽ ഫുട്ബാൾ താരങ്ങളായ റിക്കാർഡോ കാക്കയും കേസില്ലാസും ട്രോഫിയെ സ്വാഗതം ചെയ്തു.

'വീണ്ടും ട്രോഫിയുടെ അടുത്തുനിൽക്കുമ്പോൾ എനിക്കുണ്ടാവുന്ന വികാരം വിശദീകരിക്കാൻ  കഴിയുന്നില്ല' - 2002-ലെ ബ്രസീൽ ലോകകപ്പ് നേടിയ ടീമിൽ അംഗവും 2007-ലെ ബാലൺ ഡി ഓർ ജേതാവുമായ റിക്കാർഡോ കക്ക പറഞ്ഞു.

54 രാജ്യങ്ങൾ സന്ദർശിച്ചതിനു ശേഷം ട്രോഫി ലോക കപ്പ് നടക്കുമ്പോൾ ഖത്തറിൽ തിരിച്ചെത്തും. ട്രോഫി സന്ദർശിക്കുന്ന 54 രാജ്യങ്ങളിൽ 32 രാജ്യങ്ങൾ ടൂർണമെന്റിൽ കളിക്കുന്ന രാജ്യങ്ങളാണ്.

ആറ് ദിവസത്തെ ആഭ്യന്തര സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോകകപ്പ് ട്രോഫി ലോക പര്യടനം തുടങ്ങിയത്. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News