Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് യോഗ്യതാ മത്സരം,വിയറ്റ്നാമിനെ തോൽപിച്ച് ഒമാന് മുന്നേറ്റം

October 13, 2021

October 13, 2021

മ​സ്​​ക​ത്ത്​: ലോകകപ്പ്​ യോഗ്യത മത്സരത്തിലെ നിര്‍ണായക മത്സരത്തിൽ വിയറ്റ്​നാമിനെതിരെ ഒമാന്​ തിളക്കമാർന്ന ജയം.. ബോ​ഷ​റി​ലെ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് സ്പോ​ര്‍​ട്സ് കോം​പ്ല​ക്സി​ല്‍ സ്വന്തം കാണികള്‍ക്ക്​ മുന്നില്‍ നടന്ന മത്സരത്തില്‍ 3-1നാണ് ഒമാൻ ജേതാക്കളായത്.. ഇതോടെ ഗ്രൂപ് ബിയില്‍ നാല്​​ കളിയില്‍നിന്ന്​ രണ്ട്​ വീതം ജയവും ​തോല്‍വിയുമായി ആറുപോയന്‍റുമായി ഒമാന്‍ മൂന്നാം സ്​ഥാനത്താണുള്ളത്​. സൗദി അറേബ്യ, ആസ്​​​ത്രേലിയ എന്നിവരാണ്​ ഒന്നും രണ്ടും സ്​ഥാനത്തുള്ളത്​.

വിയറ്റ്​നാമായിരുന്നു ആദ്യഗോള്‍ നേടിയത്​. 39ാം മിനിറ്റില്‍ എന്‍ഗ്യുന്‍ ടിയന്‍ ലിന്‍ ആണ്​ വലകുലുക്കിയത്​. എന്നാല്‍, ഒന്നാം പകുതിയുടെ അധിക മിനിറ്റില്‍ ഇസ്സാം അല്‍സാബിയുടെ ​േഗാളിലൂടെ ആതിഥേയര്‍ സമനില പിടിച്ചു.

49ാം മിനിറ്റില്‍ മുഹ്​സിന്‍ അല്‍ഖാലിദിയുടെ ഗോളിലുടെ ഒമാന്‍ മുന്നിലെത്തുകയും ചെയ്​തു. 63ാം മിനിറ്റില്‍ പെനാല്‍റ്റിയിലുടെയായിരുന്നു മൂന്നാം ഗോള്‍. സലാഹ്​ അല്‍യഹ്​യാണ്​ ഗോള്‍ നേടിയത്​. ടിക്കറ്റ്​ വരുമാനത്തി​െന്‍റ മുഴുവന്‍ വിഹിതവും ഷഹീന്‍ ദുരിതാശ്വാസ നിധിയിലേക്ക്​ നല്‍കും.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​പ്പാ​നെ അ​വ​രു​ടെ നാ​ട്ടി​ല്‍ അ​ട്ടി​മ​റി​ച്ചു സ്വ​പ്‍ന തു​ല്യ​മാ​യ തു​ട​ക്കം കു​റി​ച്ച ഒ​മാ​ന്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ സൗ​ദി അ​റേ​ബ്യ​യോ​ട് ഒ​രു ഗോ​ളി​ന് തോ​ല്‍ക്കുകയായിരുന്നു. ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് ആ​സ്‌​ട്രേ​ലി​യ​ക്ക് എ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളി​ന് തോ​റ്റു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News