Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയ ശേഷം ഉടുവസ്ത്രം അഴിച്ചു,ഷാർജയിലെ നടുറോഡിൽ നാടകീയ രംഗങ്ങൾ

October 20, 2022

October 20, 2022

ന്യൂസ്‌റൂം ബ്യുറോ   
ഷാർജ : ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയ ശേഷം ഉടുവസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി.ഷാർജയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

കയ്യില്‍ പണമില്ലെന്ന് പറഞ്ഞ യുവതി, ലിഫ്റ്റ് ചോദിച്ച് യുവാവ് ഓടിച്ച കാറില്‍ കയറുകയായിരുന്നു. വാഹനത്തില്‍ കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രം അഴിച്ചുമാറ്റി. 3,000 ദിര്‍ഹം തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രശ്‌നം ഉണ്ടാക്കുമെന്നും യുവതി യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.മറ്റു പ്രത്യാഘാതങ്ങൾ ആലോചിച്ച് ഭയന്ന യുവാവ് തൽകാലം യുവതിക്ക് പണം നൽകി തടിയൂരിയെങ്കിലും യുവതിയുടെ ഭീഷണി റെക്കോർഡ് ചെയ്തിരുന്നു.ഈ സംഭാഷണത്തിന്റെ വോയിസ് ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറലായിരുന്നു.ഇതിനു പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗം യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ  തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News