Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ശമ്പളം കിട്ടുന്നത് വരെ കാത്തിരിക്കേണ്ട,ശമ്പള തിയ്യതിക്ക് മുമ്പ് 50 ശതമാനം വരെ പിൻവലിക്കാമെന്ന് അബുദാബി ഇസ്ലാമിക് ബാങ്ക്

September 20, 2022

September 20, 2022

ന്യൂസ്‌റൂം ബ്യുറോ   
അബുദാബി : ശമ്പള തിയ്യതിക്ക് മുമ്പ് ശമ്പളത്തുകയുടെ അമ്പത് ശതമാനം വരെ പിൻവലിക്കാമെന്ന് അബുദാബി ഇസ്ലാമിക് ബാങ്ക്(എ.ഡി.ഐ.ബി) അറിയിച്ചു.ബാങ്കിന്റെ  യുസർ സാലറി അഡ്വാൻസ് ഫിനാൻസ് മൊബൈൽ ആപ്(ADIB Yusr Salary Advance Finance) വഴിയാണ് ഇതിനുള്ള സൗകര്യമുണ്ടാവുക.മൊത്തം തുകയുടെ അമ്പത് ശതമാനവും പരമാവധി 50,000 ദിർഹവുമാണ് ഇത്തരത്തിൽ മുൻ‌കൂർ പിൻവലിക്കാൻ കഴിയുക.

യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ശരിഅത്ത് മാനദണ്ഡപ്രകാരമുള്ള ഹ്രസ്വകാല വായ്‌പാ സൗകര്യം ഒരുക്കുന്നതെന്ന് ബാങ്കിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.അടുത്ത ശമ്പളം അക്കൗണ്ടിൽ എത്തുന്നത് വരെയായിരിക്കും തിരിച്ചടവിനുള്ള സമയപരിധി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News