Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ശൈത്യകാല അവധി,യു.എ.ഇയിലെ വിദ്യാലയങ്ങൾ നാളെ അടക്കും

December 09, 2021

December 09, 2021

ദുബായ് : യുഎഇയിലെ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിക്കുന്നു. ഡിസംബർ 10 മുതൽ മൂന്ന് ആഴ്ചയാണ് അവധി. യുഎഇയിൽ ജനുവരി ഒന്ന്​ മുതൽ ഞായറാഴ്ചകളിൽ വാരാന്ത്യ അവധി ആയതിനാൽ ശൈത്യകാല അവധിക്ക് ശേഷം 2022 ജനുവരി മൂന്നിനാണ് വിദ്യാലയങ്ങൾ തുറക്കുക. മധ്യവേനൽ അവധിയെ തുടർന്ന്​ അബൂദബി ഒഴികെയുള്ള എമിറേറ്റ്സുകളിലെ വിദ്യാലയങ്ങളിൽ എല്ലാ വിദ്യാർത്ഥികളും ക്ലാസ് മുറികളിൽ എത്തിയിരുന്നു. എന്നാൽ, അബൂദബി എമിറേറ്റ്സിൽ എല്ലാ ക്ലാസ്സുകളിലേക്കും നേരിട്ടുള്ള പഠനമോ ഓൺലൈൻ പഠനമോ തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അവസരമുണ്ടായിരുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നല്ല ശതമാനം വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ എത്തി. കൃത്യമായ ഇടവേളകളിൽ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും സ്കൂളുകളിൽവെച്ച് സൗജന്യ കോവിഡ് പരിശോധനകളും വിദ്യഭ്യാസ വകുപ്പുകളുടെ തുടർച്ചയായ കർശന പരിശോധനകളും നടക്കുന്നുണ്ട്​.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News