Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഭാര്യയും കുഞ്ഞും സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു,പിന്നാലെ നാട്ടിലെത്തിയ യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു

August 26, 2021

August 26, 2021

അൻവർ പാലേരി,ന്യൂസ്‌റൂം ഡെസ്ക് 

ചെങ്ങമനാട്: ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ സൗദിയിൽ നിന്നും നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കി.  കോവിഡ് ബാധിച്ച്‌ ആദ്യം ഭാര്യയും രണ്ടു ദിവസത്തിന് ശേഷം കുഞ്ഞും മരിച്ചിരുന്നു.പിന്നാലെ നാട്ടിലെത്തിയ എറണാകുളം ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷ്ണുവിനെയാണ് (32) ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷ്ണുവിന്റെ ഭാര്യയും കുഞ്ഞും സൗദിയിൽ വെച്ചാണ് കോവിഡ് ബാധിച്ചു മരിച്ചത്. സൗദിയില്‍ അക്കൗണ്ടന്റായിരുന്ന വിഷ്ണുവിനൊപ്പമായിരുന്നു ഭാര്യ ഗാഥയും. ആറുമാസം ഗര്‍ഭിണിയായിരുന്ന ഗാഥയെ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടത്തിയപ്പോഴാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. നില വഷളായതിനെ തുടർന്ന്  കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിക്കൂറുകള്‍ക്കകം ഗാഥ മരിച്ചു. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞും മരിക്കുകയായിരുന്നു.  ഇതുമൂലമുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു നിഗമനം.രണ്ടാഴ്ച മുമ്പാണ് വിഷ്ണു നാട്ടിലെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News