Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഭാര്യാപിതാവിന്റെ ഖബര്‍ കാണാനെത്തിയ വയനാട് സ്വദേശി സൗദിയില്‍ നിര്യാതനായി

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: തബൂക്ക് ആശുപത്രിയില്‍ നിര്യാതനായ വ്യവസായി യൂസഫ് ഹാജിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ഖബര്‍ സിയാറത്തിനുമായി സൗദിയിലെത്തിയ മരുമകന്‍ അഷ്‌റഫ് സുല്‍ത്താന്‍ ബത്തേരി മക്കയില്‍ നിര്യാതനായി.

വയനാട് ടിപി അസോസിയേഷന്‍ ഉടമയായ അഷ്‌റഫ് രണ്ട് ദിവസം മുന്‍പാണ് ഭാര്യാ പിതാവിന്റെ മൃതദേഹം ഖബറടക്കിയ മദീനയിലെത്തിയത്. സിയാറത്തിനുശേഷം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം കുടുംബത്തോടൊപ്പം റൂമില്‍ വിശ്രമിക്കുന്നതിനിടെയാണ് മരണം. പത്ത് ദിവസം മുമ്പാണ് യൂസഫ് ഹാജി തബൂക്കില്‍ മരിച്ചത്. നാട്ടില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ എത്തിയ ശേഷം മൃതദേഹം മക്കയില്‍ ഖബറടക്കും. 

ഭാര്യ: സാജിത, മക്കള്‍: ഹെന്ന, ഹിബ, ഇലാന്‍
 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News