Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സന്ദർശക വിസയിൽ ദുബായിൽ വരുന്നവരുടെ ശ്രദ്ധയ്ക്ക്,ഇനി ഗ്രേസ് പിരീഡ് ഇല്ല

June 01, 2023

June 01, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : മറ്റ് എമിറേറ്റുകള്‍ക്ക്  പിന്നാലെ ദുബായിലും സന്ദര്‍ശക വിസയിൽ വരുന്നവർക്കുള്ള ഗ്രേസ് പിരീഡ് ഒഴിവാക്കി. നേരത്തെ നല്‍കിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്.

ഇതോടെ, വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കില്‍ പിഴ അടക്കേണ്ടി വരും.നേരത്തെ 30, 60 ദിവസത്തെ സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നവര്‍ക്ക് 10 ദിവസം കൂടി രാജ്യത്ത് അധികമായി തങ്ങാൻ കഴിയുമായിരുന്നു. ദുബായ് വിസയില്‍ ദുബായ് വിമാനത്താവളത്തിലിറങ്ങി ഇവിടെ നിന്ന് തന്നെ മടങ്ങുന്നവര്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് ഒഴിവാക്കിയതെന്ന് ട്രാവല്‍ ഏജൻസികള്‍ അറിയിച്ചു.

എന്നാല്‍, അധികൃതര്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News