Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് കോവിഡ് പ്രോട്ടോക്കോൾ നിർബന്ധം,വിശദ വിവരങ്ങൾ

April 28, 2022

April 28, 2022

ദുബായ് : യു.എ.ഇയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ പ്രഖ്യാപിച്ചു.ഇതനുസരിച്ച്, ഈദ്ഗാഹില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമായിരിക്കും. അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസും നിർബന്ധമാക്കിയിട്ടുണ്ട്. ഒരു മീറ്റര്‍ സാമൂഹിക അകലം പാലിച്ചാണ് നമസ്‌കാരത്തിന് നില്‍ക്കേണ്ടത്. പള്ളിക്ക് പുറത്തോ, അകത്തോ കൂട്ടംകൂടി നില്‍ക്കാനും അനുവദിക്കില്ല. ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കാണം. ഈദ് ഖുതുബയും നമസ്‌കാരവും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. നമസ്‌കാരത്തിന് സ്വന്തം മുസല്ലകളോ, ഡിസ്‌പോസിബിള്‍ മുസല്ലകളോ ഉപയോഗിക്കണം.
ഈദ്ഗാഹിന്റെ കവാടങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ പൊലി സും, സന്നദ്ധപ്രവര്‍ത്തകരുമുണ്ടാകും. ഇമാമും സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കണം. ഈദ് സമ്മാനങ്ങള്‍ കൈമാറാന്‍  ഇലക്ട്രോണിക് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും  പ്രോട്ടോകോള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News