Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
ഹ്രസ്വസന്ദര്ശനത്തിനായി വരുന്ന പ്രവാസികൾക്ക് കൊറന്റൈൻ വേണ്ടെന്ന് മന്ത്രി വീണാ ജോർജ്,പരിഹാസവുമായി പ്രവാസി സമൂഹം

February 01, 2022

February 01, 2022

അൻവർ പാലേരി   
തിരുവനന്തപുരം: ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റീന്‍ ഒഴിവാക്കിക്കൊണ്ടുള്ള ആരോഗ്യമന്ത്രി വീണാജോര്ജിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും പരിഹാസരൂപേണയുള്ള വിമർശനങ്ങളും വ്യാപകമാവുന്നു.പ്രധാനമായും ഗൾഫ്‌മലയാളികളാണ് മന്ത്രിയുടെ പ്രഖ്യാപനത്തെ ബുദ്ധിശൂന്യമായ തീരുമാനമായി വിലയിരുത്തുന്നത്.കേരളത്തിലെത്തുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കാൻ മാത്രം ലക്ഷ്യമാക്കിയുള്ള കൊറന്റൈൻ വ്യവസ്ഥ ഹ്രസ്വകാലത്തെ അവധിക്കെത്തുന്നവർക്ക് ബാധകമാക്കാത്തത് സമ്പന്നരായ പ്രവാസി വ്യവസായികളെ മാത്രം ഉദ്ദേശിച്ചാണെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.ഇപ്പോൾ  യു.എ.ഇയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചു വരുന്നത് പ്രമാണിച്ചാണ് ഭേദഗതിയെന്നും ചിലർ പരിഹസിക്കുന്നു.വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന പ്രവാസികൾ കേരളത്തിൽ എത്തിയ ശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ നെഗറ്റിവ് ആയാലും പോസറ്റിവ് ആയാലും ഏഴു ദിവസം നിർബന്ധിത കൊറന്റൈൻ പാലിക്കണമെന്നാണ് നിലവിലുള്ള നിബന്ധന.ഇതിനെതിരെ പ്രവാസി മലയാളികൾക്കിടയിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റീന്‍ വേണ്ടെന്നാണ്  ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് അറിയിച്ചത്. ഏഴ് ദിവസം ക്വാറന്റീൻ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന മതിയാവും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായും മന്ത്രി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News