Breaking News
പനിയും സന്ധിവേദനയും; സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | ഹജ്ജ് തീര്‍ത്ഥാടകരുടെ തിരക്ക്: മേയ് 24 മുതല്‍ ഉംറ നിർവഹിക്കാൻ അനുമതി നൽകില്ല | 'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  |
ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

May 06, 2024

news_malayalam_kmcc_updates

May 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എസ് എം എ ടൈപ്പ് വൺ‍ രോഗബാധിതയായ നാല് മാസം പ്രായമായ പിഞ്ചുബാലിക മല്‍ക്കാ റൂഹിയുടെ ചികിത്സ ധനസമാഹരണത്തിനായി ഖത്തർ കെഎംസിസി സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കെ എം സി സി സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, മണ്ഡലം ഭാരവാഹികളെ പങ്കെടുപ്പിച്ച് കെ എം സി സി ഹാളില്‍ നടത്തിയ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. സമദ് അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ചികിത്സ ധനസമാഹരണ യജ്ഞത്തിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന ഉപസമിതിയുടെയും ജില്ലാ, മണ്ഡലം ഭാരവാഹികൾക്കും കൈമാറി. കുട്ടിയുടെ പിതാവ് റിസാല്‍ റഷീദ് ചികിത്സാ നാള്‍വഴികള്‍ വിശദീകരിച്ചു.

ധന സമാഹരണ ഹെല്‍പ്പ് ഡെസ്‌ക്ക് ഉദ്ഘാടനം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ നിര്‍വഹിക്കുകയും ചികിത്സാ ധനസമാഹരണത്തിന്റെ ഭാഗമായി അല്‍ഖോര്‍ ഏരിയ, ഓപ്പണ്‍ ഫോറം വാട്‌സാപ്പ് കൂട്ടായ്മകള്‍ സമാഹരിച്ച തുകയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് റസീപ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റിക്ക്  കൈമാറി.

കെ എം സി സി ഇമ്പാക്ട് ലിങ്ക് വഴി പണം അടക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ച് ഓണ്‍ലൈന്‍ പണമടക്കല്‍ പ്രക്രിയയെ കുറിച്ചുള്ള വീഡിയോ സഹിതമുള്ള വിശദീകരണം ശംസുദ്ധീന്‍ അല്‍ഖോര്‍ നിര്‍വഹിച്ചു.

 ദീര്‍ഘകാലകായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരന്‍ ഹജ്ജ് സ്വപ്നം ലക്ഷ്യംവെച്ച് 2022 മുതല്‍ സ്വരൂകൂട്ടി വെച്ച സമ്പാദ്യ കുടുക്ക മൽക്കാ റൂഹിക്കായി സംഭാവന നല്‍കിയത് ചടങ്ങിനെ വികാര നിര്‍ഭരമാക്കി.

സംസ്ഥാന ഭാരവാഹികളായ അബൂബക്കര്‍ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, ഫൈസല്‍ മാസ്റ്റര്‍, ഷമീര്‍, സമീര്‍ മുഹമ്മദ്, ശംസുദ്ദീന്‍ വാണിമേല്‍ നേത്യത്വം നല്‍കി. സെക്രട്ടറിമാരായ അശ്‌റഫ് ആറളം സ്വാഗതവും വി ടി എം സാദിഖ് നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News