Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇയിൽ വത്തിക്കാൻ എംബസി തുറന്നു; ചരിത്ര നിമിഷമെന്ന് യു.എ.ഇ മന്ത്രി

February 06, 2022

February 06, 2022

അബുദാബി : ലോക ക്രൈസ്തവ സമൂഹത്തിന്റെ തലസ്ഥാനമായി  അറിയപ്പെടുന്ന വത്തിക്കാൻ യു.എ.ഇയിൽ എംബസി തുറന്നു. അബൂദബിയിൽ സ്ഥാപിച്ച വത്തിക്കാൻ നയതന്ത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം മാർപാപ്പയുടെ ഉന്നതതല പ്രതിനിധിയായ ആർച്ച്ബിഷപ്പ് നിർവഹിച്ചു. അപ്പോസ്റ്റലിക് നോൻസിയേച്വർ എന്നാണ് വത്തിക്കാന്റെ നയതന്ത്ര കേന്ദ്രത്തെ വിളിക്കുക. എംബസിക്ക് തുല്യമായ ഈ നയതന്ത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം പോപ്പ് ഫ്രാൻസിസിന്റെ പ്രതിനിധി ആർച്ച്ബിഷപ്പ് എദ്ഗർ പെനാപെറ നിർവഹിച്ചു. യു.എ.ഇ സാംസ്‌കാരിക മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽകഅബിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

യു.എ.ഇയിൽ വത്തിക്കാൻ എംബസി തുറക്കുന്നത് ചരിത്രമാണ്. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് ഈ കാര്യാലയം നൽകുന്നതെന്ന് നൂറ അൽ കഅബി പറഞ്ഞു. മാർപ്പാപ്പയുടെ ഉന്നതതല പ്രതിനിധിയും തെക്കൻ അറേബ്യയിലെ അപ്പോസ്റ്റലിക് വികാരിയായ ബിഷപ്പ് പോൾ ഹിൻഡറും ചടങ്ങിലെത്തി. വത്തിക്കാനും യു.എ.ഇയും തമ്മിലെ നയതന്ത്രബന്ധം 15 വർഷം പിന്നിടുകയാണ്. പരസ്പരം അടുത്തറിഞ്ഞ വർഷങ്ങളായിരുന്നു ഇതെന്നും മതവിശ്വാസങ്ങൾ തമ്മിലെ സഹകരണം സമൂഹത്തിന് എത്രമാത്രം ഗുണകരമാണെന്ന് തെളിയിക്കുന്നതാണ് ഈ പരസ്പര ബന്ധമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. മാർപ്പാപ്പയുടെ അബൂദബി സന്ദർശനത്തിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായാണ് വത്തിക്കാൻ എംബസി അബൂദബിയിൽ പ്രവർത്തനമാരംഭിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News