Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വടകര പുത്തൂർ സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു 

April 22, 2020

April 22, 2020

ദുബായ് : വടകര പുത്തൂർ 110 കെവി സബ്‌സ്റ്റേഷന് സമീപം താമസിക്കുന്ന ഒതയോത് അഷ്‌റഫ്(62) ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നേരത്തെ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും  രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിന്നീട് ബറക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന അഷ്‌റഫ് ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ 20 വർഷമായി ദുബായിലുള്ള അഷ്‌റഫ് ഹൈപ്പർമാർക്കറ്റിൽ മാനേജരായി ജോലിചെയ്തു വരികയായിരുന്നു.

ലൈലയാണ് ഭാര്യ. ഖത്തറിലുള്ള ജംനാസ്,ജസ്മിന എന്നിവർ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ദുബായിൽ കോവിഡ് ബാധിച്ചു മരണപ്പെടുന്ന നാലാമത്തെ മലയാളിയാണ് അഷ്‌റഫ്. പാലക്കാട് ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹ്മദ് കബീർ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സഖറിയ (മനോജ്-51).കാസർകോഡ്  കുമ്പള മന്നിപ്പാടി സ്വദേശി  മുഹമ്മദിന്റെ  മകൻ ഹമീദ് ബാവാരിക്കല്ല് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട മറ്റു മലയാളികൾ.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News