Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതിൽ അനിശ്ചിതത്വം,വിമാനക്കമ്പനികൾ ബുക്കിങ് നിർത്തിവെച്ചു 

June 22, 2021

June 22, 2021

ദുബായ് : ജൂൺ 23 മുതൽ യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് പിന്‍വലിച്ചെങ്കിലും പ്രവാസികളുടെ തിരിച്ചുപോക്ക് ഇനിയും വൈകുമെന്ന് സൂചന. വ്യവസ്ഥകളിലെ ആശയക്കുഴപ്പവുമായി ബന്ധപ്പെട്ട സങ്കീർണതകളാണ് വിമാന സർവീസുകൾ തുടങ്ങാൻ വൈകുന്നത്. ജൂലൈ ആറ് വരെ യു.എ.ഇ സര്‍വീസ് ഉണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 

കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായ് സർക്കാർ  പുതിയ പ്രോട്ടോകോള്‍ പുറത്തിറക്കിയത്. ഇത് പ്രകാരം ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നാളെ മുതല്‍ യു.എ.ഇയിലേക്ക് പ്രവേശം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നലെ ദക്ഷിണാഫ്രിക്കക്കും നൈജീരിയക്കും യാത്രാവിലക്ക് നീളുമെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ എമൈറ്റ്‌സ് എയര്‍ലൈന്‍സും ഇന്ത്യന്‍ വിമാന കമ്പനികളും യാത്രക്കാര്‍ക്കുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. വിമാനകമ്പനികള്‍ ബുക്കിങ് നിര്‍ത്തിവെച്ചതോടെ നാളെ മുതല്‍ യു.എ.ഇയിലേക്ക് വരാനിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്തുകൊണ്ട് ബുക്കിങ് നിര്‍ത്തിവെച്ചു എന്ന് കൃത്യമായി വിശദീകരിക്കാന്‍ വിമാന കമ്പനികള്‍ തയ്യറായിട്ടില്ല.
 


Latest Related News