Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇസ്‌ലാമിനെ ദുരുപയോഗിക്കുന്നു, ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന് വിളിക്കരുതെന്ന് യു.എ.ഇ

August 11, 2022

August 11, 2022

ദുബായ് : തീവ്രവാദി ആക്രമണങ്ങളെ ന്യായീകരിക്കാൻ ഇസ്‍ലാം മതത്തെ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആവശ്യപ്പെട്ടു. തീവ്രവാദവും ഇസ്ലാമും തമ്മിൽ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ആദ്യം എല്ലാവരും മനസിലാക്കണം. യു.എ.ഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് ഐക്യരാഷ്ട്രസഭാ സുരക്ഷ കൗൺസിലിലാണ് നിലപാട് വ്യക്തമാക്കിയത്.

തീവ്രവാദികൾ അനാവശ്യമായി ഇസ്ലാമിനെ ഉപയോഗിക്കുകയാണ്. ഇസ്ലാം സഹിഷ്ണുതയുടെ മതമാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങൾ പൂർണമായും തെറ്റാണ്. തീവ്രവാദത്തെ ന്യായീകരിക്കുന്നതിന് ഇസ്ലാം മതത്തിന്റെ പേര് അനാവശ്യമായി ദുരുപയോഗം ചെയ്യുകയാണ്.

ഐ.എസ്.ഐ.എസിന്‍റെ മറ്റൊരു പേരാണ് ദാഇഷ്. ഇനിമുതൽ ദാഇഷിനെപ്പറ്റി സംസാരിക്കുമ്പോൾ ഇസ്ലാമിന്റെയും സത്യവിശ്വാസികളായ മുസ്ലിങ്ങളുടെയും പേര് അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും യു.എന്നിനോടും അംഗരാജ്യങ്ങളോടും യു.എ.ഇ ആവശ്യപ്പെടുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News