Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിദേശത്ത് കുടുങ്ങിയ പ്രവാസികളുടെ വിസാകാലാവധി യു.എ.ഇ നീട്ടിതുടങ്ങി

August 11, 2021

August 11, 2021

ദുബായ് : ദുബായിലെ കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടി നല്‍കുന്നു.ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്​ഥിരീകരണം വന്നിട്ടില്ലെങ്കിലും നല്ലൊരു ശതമാനം പ്രവാസികള്‍ക്കും രണ്ടോ മൂന്നോ നാലോ മാസത്തേക്ക്​ വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട്​.  ജി.ഡി.ആര്‍.എഫ്​.എയുടെ വെബ്​സൈറ്റ്​ വഴി   നിലവില്‍ ദുബായ് വിസക്കാര്‍ക്ക്​ മാത്രമാണ്​ കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്​. അബൂദബി, ഷാര്‍ജ ഉള്‍പെടെ മറ്റ്​ എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികള്‍.

അതേസമയം, ​മെയ്​ മാസത്തിന്​ ശേഷം കാലാവധി അവസാനിച്ച വിസകളുടെ കാലാവധിയാണ് നിലവില്‍ നീട്ടിയിരിക്കുന്നതെന്നാണ്​വിവരം.ഡേറ്റ്​ കാണിക്കുന്നത്​ നവംബര്‍ 9, ഡിസംബര്‍ 9 തീയതികളാണ്​. ഇതോടെ ദുബായിലേക്ക്​ യാത്ര ചെയ്യാന്‍ ജി.ഡി.ആര്‍.എഫ്​.എയുടെ അനുമതി ലഭിച്ചുതുടങ്ങിയതായി അനുഭവസ്​ഥര്‍ വെളിപ്പെടുത്തി.

ദുബായിലെ താമസവിസക്കാര്‍ നാട്ടിലാണെങ്കില്‍ ആറ്​ മാസത്തിനുള്ളില്‍ ദുബായിലെത്തി വിസ പുതുക്കണമെന്നാണ്​ നിയമം. എന്നാല്‍, യാത്രാവിലക്ക്​ മൂലം പലര്‍ക്കും ഇതിന്​ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാര്‍ക്ക്​ ദുബായിലെത്തി വിസ പുതുക്കാനുള്ള അവസരമാണ്​ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്​. https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്ക്​ വഴി വിസ കാലാവധി പരിശോധിക്കാം.

 


Latest Related News