Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ മരിച്ച രണ്ടു പേരും മലയാളികൾ,477 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

April 17, 2020

April 17, 2020

ദുബായ് : യു.എ.ഇയിൽ രണ്ടു മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു.477 പേർക്കാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.മൊത്തം രോഗികളുടെ എണ്ണം 6302 ആയി ഉയർന്നു.

അതിനിടെ, ഇന്ന് 93 പേർക്ക് കൂടി രോഗം പൂർണമായും ഭേദമായതായി മന്ത്രാലം അറിയിച്ചു. രോഗവിമുക്തി നേടിയവർ 1118 ആയി. തിരുവനന്തപുരം സ്വദേശി ദിലീപ് കുമാർ, തിരൂർ സ്വദേശി കുഞ്ഞിമോൻ എന്നിവരാണ് ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചത്. മരിച്ചത്.

ഒരാഴ്ചയായി ചികിത്സയിലായിരുന്ന തിരൂര്‍ പുറത്തൂര്‍ പള്ളിക്കടവ് കുഞ്ഞിമോന്‍ അബൂദബിയിലാണ് മരണപ്പെട്ടത്. അബുദാബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം അബൂദബിയിൽ സംസ്കരിച്ചു. 30 വര്‍ഷമായി പ്രവാസജീവിതം തുടങ്ങിയിട്ട്. മൂന്നുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. പനിയെ തുടര്‍ന്ന്അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരം വളവുച്ച പരേതതനായ ലോഹിതാക്ഷൻെറ മകൻ ദിലീപ് കുമാർ ദുബൈയിലാണ് മരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് നാല് ദിവസം മുൻപാണ്ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുൻപ്ന്യുമോണിയ കൂടിയിരുന്നു.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


 


Latest Related News