Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ യിൽ മൂന്ന് കോവിഡ് മരണം,അജ്മാനിൽ മരിച്ച മലയാളിക്ക് കോവിഡ് ഇല്ല

April 13, 2020

April 13, 2020

ദുബായ് : യു.എ.ഇ യിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്നു പേർ കൂടി മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 25 ആയി. അതേസമയം, യു എ ഇയിൽ രോഗം ഭേദമാവുന്നവരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 172 പേർക്ക് രോഗം ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം 852 ആയി. രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയർന്നതോതിൽ നിന്ന് താഴേക്ക് വരേണ്ടതുണ്ടെന്നും അത്തരം മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസ്നി പറഞ്ഞു. എല്ലാവരും ജാഗ്രതയോടെ തുടരണം. ഗ്ലൗസും, മാസ്കും, ശുചിത്വപാലനവും കരുതലോടെ തുടരണം. പരമാവധി വീട്ടിൽ തന്നെ തുടരാൻ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.

അതേസമയം,ഇന്ന് അജ്മാനിൽ മരണപ്പെട്ട മലയാളിക്ക് കോവിഡ് ബാധയുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ തലശേരി സ്വദേശി കോവിഡ് ബാധിച്ചു മരണപ്പെട്ടതിന് പിന്നാലെ ഇന്ന് ഒരാൾ കൂടി മരിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് മണ്ണാർക്കാട് ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) അജ്മാനിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് 19 നെഗറ്റീവ് ആണെന്ന് തെളിഞ്ഞത്. താമസസ്ഥലത്ത് തലകറക്കവും ഛർദിയും അനുഭവപ്പെട്ട് അവശനിലയിൽ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. സാമൂഹികപ്രവർത്തകരും സുഹൃത്തുക്കളും ഉദാരമതികളുടെ സഹായത്തോടെ വിദഗ്ധ ചികിൽസ ലഭ്യമാക്കാനുള്ള ശ്രമം തുടരുന്നതിനിടെയായിരുന്നു മരണം. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് ആശുപത്രി അധികൃതരും കോവിഡ് സംശയിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനകളിൽ കോവിഡ് നെഗറ്റീവ് ആണെന്ന് ഫലം ലഭിച്ചു. മൃതദേഹം യു എ ഇയിൽ തന്നെ ഖബറടക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ സുനൈന. മക്കൾ: ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ് വാൻ.  
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News