Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ കോവിഡ് ഭീതി ഒഴിയുന്നില്ല,ശനിയാഴ്ച നാല് പേർ കൂടി മരിച്ചു  

April 11, 2020

April 11, 2020

ദുബായ് : യു.എ.ഇയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 20 ആയി. 376 പേർക്ക് കൂടി ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 1077 പേർക്കാണ്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 3736 ആയി ഉയർന്നു.

അതിനിടെ ഇന്ന് മാത്രം 170 പേർക്ക് രോഗം പൂർണായും ഭേദപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 20,000 പേർക്ക് രാജ്യത്ത് പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ വ്യാപ്തി വർധിച്ചതോടെയാണ്.

രോഗികളുടെ എണ്ണം പെട്ടെന്ന് ഉയർന്നത് . തുടരുന്ന ചികിൽസാരീതികൾ ഫലപ്രദമാണെന്നതിന്റെ സൂചനയായാണ് അടുത്തദിവസങ്ങളിൽ രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടായ വർധനവെന്ന് ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.  വ്യാഴാഴ്ച 370 പേർക്കും വെള്ളിയാഴ്ച 331 പേർക്കുമാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.     

 


Latest Related News