Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
സന്ദർശക വിസക്കാർക്കുള്ള ഇളവ് യു.എ.ഇ റദ്ദാക്കി,പുതുക്കാൻ ഇനി രാജ്യം വിടണം

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : രാജ്യം വിടാതെ തന്നെ സന്ദർശക വിസ പുതുക്കാൻ യുഎഎഇ അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കിയതായി റിപ്പോർട്ട്.ട്രാവൽ ഏജൻസികളെ ഉദ്ദരിച്ച് ഖലീജ് ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സന്ദർശക വിസയിൽ എത്തുന്നവർ വിസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന് എമിഗ്രേഷൻ വകുപ്പ് അറിയിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.

ദുബായ് ഒഴികെ മറ്റു എമിറേറ്റുകളിൽ നിന്ന് സന്ദർശക വിസ പുതുക്കുന്നവർക്കാണ് ഇത് ബാധകം. നേരത്തെ ഇതേ നിയമം നിലവിലുണ്ടായിരുന്നുവെങ്കിലും കൊവിഡിനെ തുടർന്ന് ഇളവ് അനുവദിച്ചിരുന്നു. അതാണ് ഇപ്പോൾ റദ്ദാക്കിയത്. അതേസമയം, ദുബായ്  എമിറേറ്റ്സിൽ സന്ദർശക വിസക്ക് എത്തിയവർക്ക് വിസ പുതുക്കുന്നതിന് രാജ്യം വിടേടണ്ടതില്ല. പകരം അധിക തുക നൽകി വിസ പുതുക്കാം. സന്ദർശന വിസയിൽ യുഎഇയിൽ എത്തുന്നവർ സാധാരണ ഒമാനെയാണ് ആശ്രയിക്കുന്നത്. പുതിയ നിയമം വന്നതോടെ വിവിധ ട്രാവൽ ഏജൻസികൾ ഒമാനിൽ പോയി വരുന്നതിന് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News