Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

July 27, 2023

July 27, 2023

ന്യൂസ്‌റൂം ബ്യുറോ 
അബുദാബി : അബുന്യൂസ്‌റൂം ബ്യുറോ ദാബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റ സഹോദരനുമായ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  ചികിത്സയിലായിരുന്നു.യു.എ.ഇ ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.

ശൈഖ് സയീദ് ബിൻ സായിദിന് ആരോഗ്യപ്രശ്‌നമുള്ളതായി ജൂലൈ 22ന് വാർത്താകുറിപ്പുണ്ടായിരുന്നു.  

1965 ൽ അൽ ഐനിൽ ജനിച്ച ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ 2010 ജൂണിൽ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായി. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായും പ്രവർത്തിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News