Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അവധി കഴിഞ്ഞു, യു.എ.ഇയിലെ സ്‌കൂളുകള്‍ തുറന്നു

April 10, 2023

April 10, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി:  മൂന്ന് ആഴ്ചത്തെ അവധിക്കുശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. കെജി സ്‌കൂളികളിലെ കുട്ടികളെ വരവേല്‍ക്കാന്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. ഒന്ന് മുതല്‍ പത്തു വരെയും 12ലെയും വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളുലെത്തുക. നാളെ കെ.ജി, 11 ക്ലാസുകിലെ കുട്ടികളെയും സ്‌കൂളുകള്‍ വരവേല്‍ക്കും. അതേസമയം ദുബായിലെ സ്‌കൂളുകള്‍ കഴിഞ്ഞ വാരം തുറന്നിരുന്നു.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് ബസ്, റോഡ് സുരക്ഷാ ക്യാംപെയ്ന്‍ സംഘടിപ്പിച്ചു. അബുദാബി, ഷാര്‍ജ എമിറേറ്റിലെ അമ്പതോളം സ്‌കൂളുകളിലെ പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ക്യാംപെയ്‌നില്‍ പങ്കെടുത്തു. അബുദാബി പൊലീസ്, വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്, റോഡ് സേഫ്റ്റി യുഎഇ, എസ്ടിഎസ് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിവരുന്ന ക്യാംപെയ്ന്‍ വരും ദിവസങ്ങളിലും തുടരും. ബസില്‍ ഒറ്റപ്പെട്ടാല്‍ എന്ചു ചെയ്യണം എന്നതടക്കമുള്ളതായിരുന്നു സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News