Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
വ്യാജ യു.എ.ഇ എംബസി തട്ടിപ്പ് : അന്വേഷണം നടത്തുമെന്ന് മന്ത്രി

July 19, 2021

July 19, 2021

ദുബൈ: യുഎഇ എംബസി ഇന്ത്യ എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി  വി.മരുളീധരന്‍ അറിയിച്ചു.കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. കൊവിഡ് കാലത്തെ പ്രവാസികളുടെ യാത്രാ പ്രതിസന്ധികളെ മുതലെടുത്തുകൊണ്ടാണ് തട്ടിപ്പ്.
യു.എ.ഇ എംബസി ഡോട്ട്.ഇന്‍ ഇന്ത്യ എന്ന വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഇത് യുഎഇ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആണെന്നാണ് തോന്നുക. എന്നാല്‍ ഈ വെബ്സൈറ്റിലേക്ക് യാത്ര പ്രതിസന്ധിയില്‍ അകപ്പെട്ട ഒരു പ്രവാസികള്‍ എത്തിയാല്‍ അവരെ പറ്റിക്കുന്നതാണ് പരിപാടി.  ആദ്യം യാത്ര വിവരങ്ങള്‍ വിശദാംശങ്ങള്‍ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും  അഡ്മിന്‍ യുഎഇ എംബസി ഡോട്ട് ഇന്‍ എന്ന മെയിലിലേക്ക് എല്ലാ രേഖകളും അയക്കാന്‍ ആവശ്യപ്പെടുകയുമാണ്.  പാസ്പോര്‍ട്ട് രേഖകള്‍ ഉള്‍പ്പെടെ കിട്ടി കഴിഞ്ഞാല്‍ പിന്നീട് എംബസി ഫീസ് എന്ന പേരില്‍ പതിനാറായിരത്തി ഒരുന്നൂറ് രൂപ അക്കൗണ്ടില്‍ ഇടാന്‍ ആവശ്യപ്പെട്ട് മെയില്‍ വരും. ഡല്‍ഹിയിലെ ഒരാളുടെ എസ് ബി ഐ അക്കൗണ്ടിലേക്കാണ് പണം ഇടേണ്ടത്. ഇങ്ങിനെയാണ് തട്ടിപ്പ് അരങ്ങേറുന്നത്.

 


Latest Related News